Asianet News MalayalamAsianet News Malayalam

ദിവസവും ഒരു ആപ്പിൾ കഴിക്കൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ, സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ൻ​സ​ർ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നാണ് പഠനങ്ങൾ പറയുന്നത്.

 

health benefits eating apple daily
Author
Trivandrum, First Published Dec 11, 2020, 11:00 PM IST

ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റ് ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച്...
 
ഒന്ന്...

 ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സഹായിക്കുന്നു.

രണ്ട്...

ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​ർ​ടാ​റി​ക് ആ​സി​ഡ് ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദമാണ്. ആ​പ്പി​ളിൻറെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന 'പെ​ക്ടി​ൻ' ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

മൂന്ന്...

ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ ദ​ഹ​ന​ത്തി​ന് സ​ഹാ​യ​കമാണ്. ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ൻ ഏറെ നല്ലതാണ്.

നാല്...

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ, സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ൻ​സ​ർ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നാണ് പഠനങ്ങൾ പറയുന്നത്.

അഞ്ച്...

തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിൾ സഹായിക്കും. ആപ്പിള്‍ ജ്യൂസ് ധാരാളം കുടിക്കുന്നത് തലച്ചോറില്‍ അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന അസറ്റോകൊളിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും.

ആറ്...

ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും.

ഒരു കിവിയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

Follow Us:
Download App:
  • android
  • ios