Asianet News MalayalamAsianet News Malayalam

പാലിൽ ബദാം ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. അതേസമയം പാൽ കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. 

health benefits of almond milk rse
Author
First Published Feb 3, 2023, 5:15 PM IST

ചിലർ പാലിനൊപ്പം ബദാം കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. 
ബദാമിനും പാലിനും വെവ്വേറെ അതിന്റേതായ ഗുണങ്ങളുണ്ട്. ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. 

പാൽ കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. അവ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുക മാത്രമല്ല, ചർമ്മപ്രശ്‌നങ്ങൾ പോലുള്ള ബാഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് പാലിനൊപ്പം ബദാം കഴിക്കുന്നതിന്റെ ചില ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഡയറ്റീഷ്യനും ബാലൻസ്ഡ് ബൈറ്റ്സിന്റെ സ്ഥാപകയുമായ ഗൗരി ആനന്ദ്. 

മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ വിലയേറിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. പാലിൽ മൂന്നോ നാലോ ബദാം ചേർത്ത് കഴിക്കുന്നത് പോഷക ഗുണം വർദ്ധിപ്പിക്കും. ദിവസവും ബദാമും പാലും ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കും.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം പാൽ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയോ നിലനിർത്തുകയോ ചെയ്യും. ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ബദാം പാൽ സഹായകമാണെന്ന് അറിയപ്പെടുന്നു.

ഒരു പിടി ബദാം പാലിനൊപ്പം കഴിക്കുകയോ ബദാം പാൽ കുടിക്കുകയോ ചെയ്യുന്നത് ദഹനനാളത്തിന്റെ ചലനം നിലനിർത്താനും മലബന്ധം തടയാനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ദഹനവ്യവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുകയും ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അതിലേറെയും പോലുള്ള പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. അതേ സമയം, പാൽ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം നൽകുന്നു. വിവിധ ചർമ്മ പ്രശ്നങ്ങളോ മുടികൊഴിച്ചിലോ  നേരിടുന്നുണ്ടെങ്കിൽ പാലിനൊപ്പം ബദാം നിർബന്ധമായും കഴിക്കേണ്ടത്. എങ്ങനെയാണ് ബദാം പാൽ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബദാം                     2 ടേബിൾ സ്പൂൺ 
പാൽ                        1 ഗ്ലാസ്
പഞ്ചസാര           1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം കാച്ചിയ പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുക.

ശ്വാസകോശ അര്‍ബുദം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

 

Follow Us:
Download App:
  • android
  • ios