Asianet News MalayalamAsianet News Malayalam

ഈ രോഗങ്ങളെ തടയാന്‍ തുളസി ചായ പതിവാക്കാം!

തുളസിയുടെ ഗുണം ലഭിക്കാനായി തുളസിയിലകള്‍ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ. 

Health Benefits Of Drinking Tulsi Tea
Author
Thiruvananthapuram, First Published Aug 17, 2020, 10:28 PM IST

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് തുളസി. വിറ്റാമിൻ എ, സി, കാത്സ്യം, സിങ്ക്, ഇരുമ്പ്, തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ തുളസി രോഗപ്രതിരോധശേഷി കൂട്ടാന്‍ വളരെ അധികം സഹായിക്കും. 

തുളസിയുടെ ഗുണം ലഭിക്കാനായി തുളസിയിലകള്‍ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ. തുളസി ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം.

ഒന്ന്...

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മനസ്സിന്‍റെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്. നിങ്ങളുടെ മനസ്സിനെ ശാന്തവും സമാധാനപരവുമാക്കി നിലനിർത്താന്‍ തുളസി ചായ പതിവാക്കാം. സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് തുളസി ചായ. ഉത്‌ക്കണ്‌ഠ കുറയ്ക്കാനും തുളസി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് പഠനങ്ങളും പറയുന്നു. 

രണ്ട്...

തുളസി ചായയിൽ ശക്തമായ ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തുളസി ചായ കുടിക്കുന്നതിലൂടെ ബാക്ടീരിയ, ഫംഗസ്, വൈറൽ അണുബാധകൾ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ദന്ത സംരക്ഷണത്തിനും തുളസി ചായ കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്...

പ്രമേഹം ഇന്ന് പലരുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ് തുളസി ചായ. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

ജലദോഷം, ചുമ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കാനുള്ള ആയുർവേദ മരുന്ന് എന്ന നിലയ്ക്ക് തുളസി ഇലകൾ ഒരു ഉത്തമ പ്രതിവിധിയാണ്. അത്യാവശ്യം ചൂടുള്ള തുളസി ചായ പതിവായി കുടിക്കുന്നത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കും.

അഞ്ച്...

തുളസി ഇലകളില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒപ്പം ഇവ ചീത്തകൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയാനും  സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാതത്തില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും തുളസി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുളസി ചായ പതിവാക്കാം. 

Also Read: ശ്വസനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios