Asianet News MalayalamAsianet News Malayalam

കിവിപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ഭക്ഷണത്തിൽ കിവിപഴം ഉൾപ്പെടുത്തുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

health benefits of eating kiwi fruit
Author
First Published Feb 4, 2024, 7:45 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് കിവിപ്പഴം. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്. ഓരോ 100 ഗ്രാം കിവിയിലും 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്.

കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ആരോഗ്യകരവുമായ ദഹനത്തിന് സഹായിക്കുന്നു. കിവിയിൽ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം ഉണ്ട്.  ഭക്ഷണത്തിൽ കിവിപഴം ഉൾപ്പെടുത്തുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കിവിപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കിവിയിലെ പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 

എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്ന ഫോളേറ്റിൻ്റെ ഉറവിടമാണ് കിവി. കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ ഓസ്റ്റിയോട്രോപിക് പ്രവർത്തനത്തിനോ പുതിയ അസ്ഥി കോശങ്ങളുടെ വളർച്ചയ്‌ക്കോ കാരണമായേക്കാം. കിവിയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയെല്ലാം അസ്ഥികളു‍ടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. 

കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കിവിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും അതുവഴി മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. 

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ കിവിപ്പഴം മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കൂടാതെ, ചെമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്കും ​ഗുണം ചെയ്യും. കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Read more പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കണം, കാരണം

 

 

Latest Videos
Follow Us:
Download App:
  • android
  • ios