Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടാന്‍ സ്ട്രോബറി; അറിയാം ഈ ഗുണങ്ങള്‍...

നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

Health Benefits of eating strawberries
Author
Thiruvananthapuram, First Published Aug 23, 2020, 4:55 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്.  സ്ട്രോബറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബറിയില്‍ അടങ്ങിയിട്ടുണ്ട്. പൊതുവേ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ് സ്ട്രോബറി. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. 

സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം...

ഒന്ന്..

വിറ്റാമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയ സ്ട്രോബറി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. 

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് സ്ട്രോബറി. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ സ്ട്രോബറി പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്.

Health Benefits of eating strawberries

 

നാല്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

അഞ്ച്...

ഫൈബര്‍ അടങ്ങിയിട്ടുള്ള സ്ട്രോബറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. 

Also Read: മുഖത്തെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും കിടിലനൊരു 'ഐസ് ക്യൂബ്' !

Follow Us:
Download App:
  • android
  • ios