പ്രാതലിന് വ്യത്യസ്തവും രുചികരവുമായ ഹെൽത്തി ദോശ ഉണ്ടാക്കിയാലോ?. പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

പലരുടെയും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളിലൊന്നാണ് ദോശ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വെറെെറ്റി ദോശ തയ്യാറാക്കിയാലോ?. ഓട്സ്, ചോളം, തിന, നുറുക്ക് ഗോതമ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. എങ്ങനെയാണ് ഈ ഹെൽത്തി ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?... 

വേണ്ട ചേരുവകൾ...

  • ഓട്സ് 100 ​ഗ്രാം 
  • ചോളം 100 ​ഗ്രാം 
  • തിന 100 ​ഗ്രാം 
  • നുറുക്ക് ഗോതമ്പ് 100 ​ഗ്രാം 
  • ഉഴുന്ന് 150 ​ഗ്രാം
  • പൊന്നി അരി 200 ​ഗ്രാം
  • ഉലുവ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കഴുകി വൃത്തിയാക്കി നാല് മണിക്കൂർ കുതിർത്ത് പാകത്തിനു വെള്ളം നാല് ടേബിൾ സ്പൂൺ ചോറ് ചേർത്ത് അരയ്ക്കുക. ആറ് മണിക്കൂർ പൊങ്ങാൻ വച്ചതിന് ശേഷം ആവശൃത്തിന്
ഉപ്പ് ചേർത്ത് ചുട്ടെടുക്കുക. സ്പെഷ്യൽ ഹെൽത്തി ദോശ തയ്യാർ...

ചക്ക കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി

Loksabha Election 2024 Results | Asianet News Live | Malayalam News Live | Latest News Updates