ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. healthy chickpeas salad recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേണ്ട ചേരുവകൾ

വെള്ള കടല ഒരു കപ്പ് വേവിച്ചത്

വെള്ളരിക്ക 1/2 കപ്പ്

മല്ലിയില 2 ടീസ്പൂൺ

സവാള 1/2 കപ്പ്

തെെര് 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളക്കടല നല്ലത് പോലെ വേവിച്ചെടുക്കുക. അതിലേക്ക് അരക്കപ്പ് സവാളയും അര കപ്പ് തൈരും മല്ലിയിലയും വെള്ളരിക്കയും കൂടി ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കഴിക്കാവുന്നതാണ് ഇതൊരു ബ്രേക്ക്ഫാസ്റ്റ് ആയിട്ടും അല്ലാതെയും കഴിക്കാവുന്നതാണ്.