ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് ഫെസ്റ്റ് റെസിപ്പികൾ. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. healthy peanut salad recipe
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു ഹെൽത്തി സാലഡിനെ കുറിച്ചാണ് ഇനി പറയുന്നത്. വളരെ എളുപ്പം തയ്യാറാക്കാം ഹെൽത്തി പീനട്ട് സാലഡ്.
വേണ്ട ചേരുവകൾ
തോടോടു കൂടിയുള്ള കപ്പലണ്ടി 200 ഗ്രാം
കല്ലുപ്പ് ആവശ്യത്തിന്
സവാള അരിഞ്ഞത് 1 കപ്പ്
ക്യാരറ്റ് അരിഞ്ഞത് 1 എണ്ണം
വെള്ളരിക്ക അരിഞ്ഞത് 1 ബൗൾ
പച്ചമുളക് 2 എണ്ണം
കുരുമുളക് പൊടി 1 സ്പൂൺ
ചാട്ട് മസാല 1 സ്പൂൺ
നാരങ്ങ നീര് 1 നാരങ്ങയുടെ
തയ്യാറാക്കുന്ന വിധം
ആദ്യം തോടോടു കൂടിയുള്ള കപ്പലണ്ടി നന്നായി കഴുകി പ്രഷർ കുക്കറിൽ ഇട്ടു കൊടുക്കുക. ശേഷം വെള്ളം ഒഴിച്ച് കല്ലുപ്പ് ഇട്ടു കൊടുത്ത് 7 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. പ്രഷർ ഒക്കെ പോയിട്ട് തോട് മാറ്റി കപ്പലണ്ടി ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന എല്ലാ പച്ചക്കറിയും ( നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു പച്ചക്കറിയും ഉപയോഗിക്കാം) വേവിച്ചു വച്ചിരിക്കുന്ന കപ്പലണ്ടിയും ചാട്ട് മസാലയും, കുരുമുളക് പൊടിയും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക. ഹെൽത്തി സാലഡ് തയ്യാറായി.



