Asianet News MalayalamAsianet News Malayalam

മെഷീനില്‍ ചപ്പാത്തിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കൗതുകമാകുന്നു...

ചപ്പാത്തി പരത്തിയ മട്ടില്‍, ഒന്ന് ചുട്ടെടുത്താല്‍ കഴിക്കാമെന്ന പരുവത്തില്‍ പാക്കറ്റില്‍ സുലഭമായി കിട്ടുമ്പോള്‍ മാവ് കുഴച്ച് ചപ്പാത്തിയുണ്ടാക്കാൻ എല്ലാം മെനക്കെടുന്നത് എന്തിനെന്നാണ് അധികപേരും ചിന്തിക്കുന്നത്. 

here is how machine made roti making in factories
Author
First Published Dec 1, 2023, 8:42 PM IST

ഇന്ത്യൻ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് ചപ്പാത്തി. മുമ്പെല്ലാം ഗോതമ്പ് വാങ്ങിക്കൊണ്ടുവന്ന് ഓരോ വീട്ടുകാരും അത് കഴുകിയുണക്കി, പൊടിപ്പിച്ചാണ് ചപ്പാത്തിയുണ്ടാക്കിയിരുന്നത്. ഇത് ഏറെ ആരോഗ്യപ്രദമായ രീതിയായിരുന്നു. 

എന്നാലിന്ന് പ്രോസസ് ചെയ്ത ഗോതമ്പുപൊടിയാണ് കടകളില്‍ നിന്ന് നമുക്ക് വാങ്ങിക്കാൻ കിട്ടുക. ഇതുപയോഗിച്ച് വേണം ചപ്പാത്തി ഉണ്ടാക്കാൻ. പക്ഷേ ഇങ്ങനെ ചപ്പാത്തിയുണ്ടാക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. ചപ്പാത്തി പരത്തിയ മട്ടില്‍, ഒന്ന് ചുട്ടെടുത്താല്‍ കഴിക്കാമെന്ന പരുവത്തില്‍ പാക്കറ്റില്‍ സുലഭമായി കിട്ടുമ്പോള്‍ മാവ് കുഴച്ച് ചപ്പാത്തിയുണ്ടാക്കാൻ എല്ലാം മെനക്കെടുന്നത് എന്തിനെന്നാണ് അധികപേരും ചിന്തിക്കുന്നത്. 

പലര്‍ക്കും സമയമില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്. വീട്ടില്‍ മുതിര്‍ന്നവരെല്ലാം ജോലിക്ക് പോവുകയും കുട്ടികള്‍ പഠിക്കുകയുമെല്ലാം ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും തിരക്ക് പിടിച്ച ജീവിതരീതി തന്നെയായിരിക്കും ഇവരുടേത്. അപ്പോള്‍ പാക്കറ്റ് ചപ്പാത്തി തന്നെ ശരണം. 

എന്നാല്‍ മുഴുവനായി തയ്യാറാക്കിയ ചപ്പാത്തിയും ഇന്ന് കടകളില്‍ ലഭ്യമാണ്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഒന്നിച്ച് തയ്യാറാക്കുന്നത്. പക്ഷേ എങ്ങനെയാണ് മെഷീനുകളുപയോഗിച്ച് ഇങ്ങനെ ചപ്പാത്തിയുണ്ടാക്കുന്നത് എന്നത് അധികപേര്‍ക്കും അറിയില്ല. ഇത് കാണിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

വലിയ മെഷീനില്‍ മാവ് കുഴയ്ക്കാൻ മാത്രമാണ് ഒരാള്‍ നില്‍ക്കുന്നത്. അതും വെള്ളവും എണ്ണയും പാകത്തിന് ഒഴിച്ചുകൊടുക്കാൻ. മാവ് കുഴയ്ക്കലെല്ലാം മെഷീൻ തന്നെ ചെയ്യും. ഇതിന് ശേഷം കുഴഞ്ഞ മാവ് പരത്തി വട്ടത്തില്‍ മുറിച്ചെടുക്കുന്ന ഘട്ടമാണ്. എല്ലാം മെഷീൻ തന്നെയാണ് ചെയ്യുന്നത്. ശേഷം തീയില്‍ ചുട്ടെടുക്കുകയും ചെയ്യുന്നു.

കാണാൻ കൗതുകം തോന്നിപ്പിക്കുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഇങ്ങനെയാണ് റെഡി- ടു- ഈറ്റ് ചപ്പാത്തിയുണ്ടാക്കുന്നത് എന്ന് അത്ഭുതപ്പെടുന്നവരെയും അതേസമയം വീട്ടില്‍ കൈ കൊണ്ടുണ്ടാക്കുന്ന സ്വാദ് ഇതിനുണ്ടാകില്ലെന്ന് വിമര്‍ശിക്കുന്നവരെയുമെല്ലാം കമന്‍റ് ബോക്സില്‍ കാണാം. 

എന്തായാലും ഏറെ ശ്രദ്ധിക്കപ്പെട്ട, രസകരമായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ഡിഷ്‍വാഷറില്‍ ഉരുളക്കിഴങ്ങ് കഴുകുന്നു!; വീഡിയോയ്ക്ക് വമ്പൻ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios