Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഒപ്പം ഒരുപോലെ കഴിക്കാവുന്ന കിടിലനൊരു കറി

ഉരുളക്കിഴങ്ങ് വച്ച് തയ്യാറാക്കുന്ന ആലു സബ്ജിയാണ് സംഗതി. ഏറെ രുചികരമായ ഇത് പലഹാരത്തിനും ചോറിനും എല്ലാം ഒപ്പം ഒരുപോലെ കഴിക്കാവുന്നതാണ്. നമ്മുടെ വീട്ടില്‍ എല്ലായ്പോഴും കാണുന്ന സാധാരണ ചേരുവകള്‍ തന്നെ മതി ആലൂ സബ്ജി തയ്യാറാക്കുന്നതിനും. മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ ഇത് കുക്കറിലാണ് തയ്യാറാക്കുന്നത്. ഇത് ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. 

here is the simple recipe of tasty aloo sabji
Author
First Published Oct 8, 2022, 9:12 AM IST

രാവിലെ ബ്രേക്ക്ഫാസ്റ്റിന് പലഹാരത്തിനൊപ്പം ഒരു കറിയുണ്ടാക്കുക. പിന്നീട് ഉച്ചഭക്ഷണത്തിന് മറ്റ് കറികള്‍ വേറെയും തയ്യാറാക്കുക എന്നതെല്ലാം അല്‍പം പ്രയാസമുള്ള ജോലി തന്നെ. എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന കറി തന്നെ ലഞ്ചിനും കഴിക്കാമെങ്കില്‍ അത് കുറെക്കൂടി എളുപ്പമല്ലേ? ഇങ്ങനെ കറി ഒന്നിച്ച് രാവിലെ തന്നെ തയ്യാറാക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാനിതാ നല്ല കിടിലനൊരു വെജിറ്റബിള്‍ കറി. 

ഉരുളക്കിഴങ്ങ് വച്ച് തയ്യാറാക്കുന്ന ആലു സബ്ജിയാണ് സംഗതി. ഏറെ രുചികരമായ ഇത് പലഹാരത്തിനും ചോറിനും എല്ലാം ഒപ്പം ഒരുപോലെ കഴിക്കാവുന്നതാണ്. നമ്മുടെ വീട്ടില്‍ എല്ലായ്പോഴും കാണുന്ന സാധാരണ ചേരുവകള്‍ തന്നെ മതി ആലൂ സബ്ജി തയ്യാറാക്കുന്നതിനും. മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ ഇത് കുക്കറിലാണ് തയ്യാറാക്കുന്നത്. ഇത് ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. 

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ്   - വലിയ ചതുരക്കഷ്ണങ്ങളായി മുറിച്ചത് രണ്ടോ മൂന്നോ എണ്ണം
നെയ്യ്  - 3  ടേബിള്‍ സ്പൂണ്‍
ജീരകം  -  1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - എണ്ണം
ഇഞ്ചി- ഒരിഞ്ച് നീളത്തിലൊരു കഷ്ണം
കായം- കാല്‍ സ്പൂണ്‍
മുളകുപൊടി (കശ്മീരി ചില്ലി മിക്സ് ചെയ്യാം ) - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -  അര ടേബിള്‍ സ്പൂണ്‍
തക്കാളി  - മീഡിയം വലുപ്പമുള്ള രണ്ടെണ്ണം വലിയ ചതുരക്കഷ്ണങ്ങളാക്കിയത്
ഉപ്പ് - ആവശ്യത്തിന്
ചെറിയൊരു കഷ്ണം ചെറുനാരങ്ങ
മല്ലിയില

തയ്യാറാക്കുന്നത്...

ആദ്യം പച്ചമുളകും ഇഞ്ചിയും അല്‍പം ഉപ്പും ഒന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനിയൊരു കുക്കര്‍ അടുപ്പത്ത് വച്ച് അത് ചൂടാകുമ്പോള്‍ അല്‍പം നെയ്യൊഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക്- ഇഞ്ചി പേസ്റ്റ്, കായം എന്നിവ ഒന്നിന് പിന്നാലെ ഒന്നായി പതിയെ ചേര്‍ക്കുക. മസാലപ്പൊടികളും ഇടാം. എല്ലാം നന്നായി ഒന്നിളക്കിയ ശേഷം പതിയെ തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി വഴണ്ടുവരുന്നത് വരെ ഇളക്കണം. 

ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കാം. ഒപ്പം തന്നെ അല്‍പം നെയ്യും വെള്ളവും കൂടി ചേര്‍ക്കണം. ഇനി എല്ലാം നന്നായി ഇളക്കിയ ശേഷം കുക്കറിന്‍റെ അടപ്പിട്ട് വേവിക്കാൻ വയ്ക്കാം. രണ്ടോ മൂന്നോ വിസില്‍ വരുന്നത് വരെ നോക്കാം. ഇതിന് ശേഷം ആവി പോയി കുക്കര്‍ തുറന്നുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് തവി വച്ച് ഒന്നുടച്ചെടുക്കണം. ഒന്നുകൂടി കറി തിളപ്പിച്ച ശേഷം മല്ലിയില ഇടാം. ഒപ്പം തന്നെ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. ആലൂ സബ്ജി തയ്യാര്‍. 

Also Read:- രുചികരമായ ഉരുളക്കിഴങ്ങ് കുൽച്ച വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ; റെസിപി

Follow Us:
Download App:
  • android
  • ios