ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. home made bhel puri recipe 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പൊരി രണ്ട് കപ്പ്

സവാള പൊടിയായി അരിഞ്ഞത് 1 മീഡിയം

പച്ചമുളക് പൊടിയായി അരിഞ്ഞത് 2 എണ്ണം

തക്കാളി പൊടിയായി അരിഞ്ഞത് 1 എണ്ണം

സാലഡ് വെള്ളരി പൊടിയായി അരിഞ്ഞത് 1 എണ്ണം

കാരറ്റ് ഗ്രേറ്റ് ചെയ്തത് 1 എണ്ണം

മല്ലിയില പൊടിയായി അരിഞ്ഞത് 2 ടേബിൾ സ്പൂൺ

നാരങ്ങാനീര് 2 ടീസ്പൂൺ

ഉപ്പ് 1/2 ടീസ്പൂൺ

സേവ് അര കപ്പ്

തയ്യാറാക്കുന്ന വിധം

പൊരിയും സേവും ഒഴികെയുള്ള സാധനങ്ങൾ ഒരു വലിയ ബൗളിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. പൊരി ചേർത്ത് നന്നായി ഇളക്കി സെർവിംഗ് ഡിഷിലാക്കി സേവ് കൊണ്ട് അലങ്കരിച്ച് വിളമ്പാം.