ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ചെറുപയർ ഒരു കപ്പ്

പച്ചമുളക് 2 എണ്ണം

സവാള അരക്കപ്പ്

വെളുത്തുള്ളി നാല് അല്ലി

കറിവേപ്പില ഒരു തണ്ട്

ജീരകം ഒരു സ്പൂൺ

ഉപ്പ് ഒരു സ്പൂൺ

നെയ്യ് 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഇതെല്ലാം വെള്ളത്തിൽ നന്നായിട്ട് കുതിരാനായിട്ട് ഇടുക. നല്ല പോലെ കുതിർന്നതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ അരച്ചെടുക്കുക. അരച്ച് കഴിഞ്ഞാൽ പിന്നെ ഒരു നാലു മണിക്കൂർ ഇതൊന്ന് അടച്ചു വയ്ക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യaത്തിന് നെയ്യ് കൂടെ ഒഴിച്ചു കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക.