മുട്ട പോള ഈസിയായി തയ്യാറാക്കാം. മുട്ട ഫെസ്റ്റിൽ പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മുട്ട പോള ഈസിയായി തയ്യാറാക്കാം

വേണ്ട ചേരുവകൾ

1 മുട്ട 4 എണ്ണം

2 പഞ്ചസാര 3/4 കപ്പ്‌

ഉപ്പ് ഒരു നുള്ള്

3 ഏലയ്ക്ക പൊടി 1 സ്പൂൺ

4 മൈദ 1 കപ്പ്‌

5 ബട്ടർ 50 ​ഗ്രാം (ഉരുകിയത് )

6. ബേക്കിം​ഗ് സോഡ 1/2 സ്പൂൺ

വിനാ​ഗിരി 1 സ്പൂൺ

7 പാൽ 2 സ്പൂൺ

തയ്യാറാകുന്ന വിധം

ആദ്യം മുട്ടയിൽ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയുക. ഇതിലേക്ക് ബട്ടർ ഉരുക്കിയതും ഏലയ്ക്ക പൊടിയും ചേർത്ത് ചെറുതായി അടിക്കുക. ശേഷം മൈദ അരിച്ച് മൂന്ന് പ്രാവശ്യം ആയി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വിനാഗിരി, ബേക്കിം​ഗ് സോഡ ചേർത്ത് ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം ബട്ടർ പുരട്ടിയ ബേക്കിം​ഗ് ട്രേയിൽ ഒഴിച്ച് സ്റ്റൗ ടോപിലോ ഓവനിലോ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. മുട്ട പോള തയ്യാർ.