ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് 1 കപ്പ്‌

സവാള 1/2 കപ്പ്

വെള്ളം 2 കപ്പ്

കുരുമുളക് 2 സ്പൂൺ

ഉപ്പ് 1 സ്പൂൺ

ഫ്രഷ് ക്രീം 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് തോൽ കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് സവാളയും ബീറ്റ്റൂട്ടും നല്ലപോലെ ഒന്നു വഴറ്റിയെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നന്നായി വെന്തു കഴിഞ്ഞിട്ട് ഇതൊന്നു അരച്ചെടുക്കുക. വീണ്ടും ഇതേ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക. നന്നായിട്ട് തന്നെ കുറുകി കഴിയുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഫ്രഷ് ക്രീം കൂടെ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.