ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

നാട്ടു മാങ്ങാ ( പഴുത്തത്) 20 എണ്ണം

ശർക്കരപൊടി 1 കപ്പ്‌

വെള്ളം 1/2 കപ്പ്‌

ഉപ്പ് ഒരു നുള്ള്

കാശ്മീരി മുളക് പൊടി 2 സ്പൂൺ 

കടുക് 1 സ്പൂൺ

ജീരകം 1 സ്പൂൺ

ഉലുവ 1 സ്പൂൺ

( കടുക്, ജീരകം, ഉലുവ എന്നിവ വേറെ വേറെ ചൂടാക്കി വറുത്ത് പൊടിച്ചു വയ്ക്കുക)

തയ്യാറാക്കുന്ന വിധം

പഴുത്ത നാട്ടുമാങ്ങാ തൊലി ഉരിച്ചു മാറ്റി വയ്ക്കുക. ഇനി ശർക്കര പൊടി ഒരു പാനിലേക്ക് ഇട്ടു 1/2 കപ്പ് വെള്ളവും ഒഴിച്ചു ഒന്നു ഉരുക്കി എടുക്കുക. ഇനി ഉരുക്കിയ ശർക്കരയിലേക്ക് മാമ്പഴം ഇട്ടു കൊടുക്കുക. ഇത് ഇനി അടച്ചു വച്ച് ഒരു 10 മിനിട്ട് നേരം തിളപ്പിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം. 10 മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു ഇതിലേക്ക് ഉപ്പ്, മുളക് ഇട്ടു കൊടുത്തു ഒന്നും കൂടെ ഇളക്കി നേരെത്തെ വറുത്തു പൊടിച്ചു വച്ചിരിക്കുന്ന പൊടിയിൽ നിന്നും ഒരു രണ്ട് സ്പൂൺ പൊടിയും കൂടെ ഇട്ടു ഇളക്കി മാമ്പഴം വെന്തു എന്ന് ഉറപ്പായാൽ സ്റ്റോവ് ഓഫ്‌ ആക്കി തണുത്തതിന് ശേഷം ഒരു ചില്ലു കുപ്പിയിൽ അടച്ചു വയ്ക്കുക. ഒരു കുപ്പിയിൽ അടച്ച് വച്ച് സൂക്ഷിച്ചാൽ രണ്ടാഴ്ചയും ഫ്രിഡ്ജിൽ ആണെങ്കിൽ ഒരു വർഷം വരെയും കേടാകാതെ ഇരുന്നു കൊള്ളും.


മാമ്പഴം ഇതുപോലെ ആക്കിവെച്ചാൽ ഒരു വർഷം വരെയും കേടാകാതെ ഇരിക്കും|Sharkkara Mango|Variety Mango Recipes