ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

മാമ്പഴം 20 എണ്ണം

പഞ്ചസാര ആവശ്യത്തിന് 

ഗ്രാമ്പൂ 3 എണ്ണം 

ഏലയ്ക്ക 3 എണ്ണം 

ചെറുനാരങ്ങാ 1 എണ്ണം 

തയ്യാറാക്കുന്ന വിധം 

മാമ്പഴം തോൽ കളഞ്ഞ് മുറിച്ച് മിക്സിയിൽ അരച്ചെടുക്കണം. കൂടെ ഗ്രാമ്പു, ഏലയ്ക്ക ചേർക്കണം. ഒരു ഉരുളി അടുപ്പത്ത് വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർക്കുക. ഇതിലേക്ക് 1/4 കപ്പ്‌ വെള്ളം ചേർത്ത് ഉരുകി എടുക്കുക. നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ മാങ്ങാ അരച്ചത് ചേർക്കുക. നല്ലത് പോലെ ഇളക്കി വറ്റിക്കണം. ഇതിലേക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് ചേർക്കണം. നല്ല രീതിയിൽ വരണ്ടു വരുമ്പോൾ തീ ഓഫ് ചെയുക. ചൂട് ആറിയതിനു ശേഷം കുപ്പിയിലാക്കി വയ്ക്കാം. നല്ല രുചിയുള്ള ജാം തയ്യാർ. പഞ്ചസാരയുടെ അളവ് മാങ്ങായുടെ മധുരത്തിന് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.