ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
പച്ച മാങ്ങ ചെറുതായി അരിഞ്ഞത് 1 എണ്ണം
തണ്ണിമത്തൻ കഷ്ണങ്ങൾ 1 കപ്പ്
റോസ് സത്ത് നീര് 2 സ്പൂൺ
നാരങ്ങ 1 എണ്ണം
പുതിനയില 2 സ്പൂൺ
ഇഞ്ചി 1 സ്പൂൺ
പച്ചമുളക് 1 എണ്ണം
പഞ്ചസാര 2 സ്പൂൺ
കുരുമുളക് പൊടി 1/2 സ്പൂൺ
സോഡ 2 ഗ്ലാസ്
ഐസ് ക്യൂബുകൾ ആവശ്യത്തിന്
ഉപ്പ് 1/4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചമാങ്ങ, കുരുമുളകു പൊടി, പഞ്ചസാര, ഇഞ്ചി, പുതിനയില, നാരങ്ങാനീര്, റോസ് നീര്, തണ്ണിമത്തന്റെ പീസുകൾ ഇതെല്ലാം കൂടി ഒന്നിച്ച് നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇതിലേക്ക് തണ്ണിമത്തൻ പീസ്, ഐസ്ക്യൂബ്സും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക. സോഡ കൂടി ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇതിലേക്ക് പച്ചമുളക് കീറിയത് നാരങ്ങ അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഐസ് ക്യൂബ്സ് ചേർത്ത് കുടിക്കുക.