ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. home made samosa chaat recipe 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

നോർത്ത് ഇന്ത്യയിൽ പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡാണ് സമോസ ചാട്ട്. ഇനി മുതൽ വീട്ടിൽ തന്നെ സമോസ ചാട്ട് എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

സമോസ 4 എണ്ണം

സവാള പൊടിയായി അരിഞ്ഞത് 1 മീഡിയം

മീഠ ചട്നി 4 ടീസ്പൂൺ (കാൽ കപ്പ് പുളി പിഴിഞ്ഞെടുത്ത വെള്ളവും രണ്ടോ മൂന്നോ ഈന്തപ്പഴം അരച്ചതും ഒരു അച്ചു വെല്ലവും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും 1/2 ടീസ്പൂൺ വീതം മല്ലിപ്പൊടിയും മുളകുപൊടിയും 1/2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക. മീഠ ചട്നി തയ്യാർ)

ഗ്രീൻ ചട്ണി 8 ടീസ്പൂൺ

(ഒരുപിടി പുതിനയിലയും മല്ലിയിലയും രണ്ടു പച്ചമുളകും വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുത്ത് രണ്ടു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക. ഗ്രീൻ ചട്ണി തയ്യാർ)

ചാട്ട് മസാല 1 ടീസ്പൂൺ

പുളിയില്ലാത്ത തൈര് 8 ടീസ്പൂൺ

സേവ് 8 ടേബിൾ സ്പൂൺ

റോസ്റ്റഡ് ഗ്രീൻ പീസ്/ചന

തയ്യാറാക്കുന്ന വിധം

സെർവിംഗ് ബൗളുകളിൽ ഓരോ സമോസ വച്ച് കൈ കൊണ്ട് പ്രസ് ചെയ്യുക. മുകളിൽ മീഠ ചട്നി, ഗ്രീൻ ചട്ണി, ഉള്ളി അരിഞ്ഞത്, തൈര് എന്നിവ ചേർത്ത് കാൽ ടീസ്പൂൺ വീതം ചാട്ട് മസാല വിതറി മുകളിലായി സേവ്, റോസ്റ്റ് ചെയ്ത പീസ് എന്നിവ വിതറി ഉടൻ സെർവ് ചെയ്യാം.