മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം.  

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങയിലയും മുരിങ്ങയ്ക്കയും. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് ഇവ രണ്ടും. പ്രോട്ടീൻ, കാത്സ്യം, അയേൺ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. 

മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. 

മുരിങ്ങയ്ക്ക കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ?... 

വേണ്ട ചേരുവകൾ...

മുരിങ്ങയ്ക്ക 4 എണ്ണം 
 മുരിങ്ങയ്ക്ക വേവിച്ച വെള്ളം 1 കപ്പ്
2. സോയ വേവിച്ചത് 1 കപ്പ്
 ക്യാരറ്റ് പൊടിയായി അരിഞ്ഞത് 1 എണ്ണം
സവാള പൊടിയായി അരിഞ്ഞത് 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ വീതം
സോയ സോസ് 1 സ്പൂൺ
ഗ്രീൻ ചില്ലി സോസ് 1 സ്പൂൺ
 മുട്ട 1 എണ്ണം
കോൺ ഫ്ലവർ ആവശ്യത്തിന്
വെളളം അര കപ്പ്
കുരുമുളകുപൊടി മുക്കാൽ സ്പൂൺ
മല്ലി, പുതിനയില 1 പിടി വീതം
നെയ്യ് 2 സ്പൂൺ

തയ്യാറാക്കുന്ന വിധം...‌

ആദ്യം പാനിൽ നെയ്യൊഴിച്ച് സോയാ ഒന്ന് വഴറ്റി മാറ്റുക. ബാക്കി നെയ്യിൽ ക്യാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലവണ്ണം വഴറ്റുക. ഇതിലേക്ക്, മുരിങ്ങ വെള്ളം, വെള്ളം ആവശ്യത്തിന് ഉപ്പുചേർത്ത് തിളച്ചാൽ ഒരു മുട്ട പൊട്ടിച്ച് ഇളക്കി ചേർക്കുക. ഇതിൽ സോയാചങ് ചേർത്തിളക്കിയ കൂട്ടിലേക്ക് സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി ചേർത്ത് തീ കുറച്ച് ആവശ്യത്തിന് കോൺഫ്ലവർ വെള്ളത്തിൽ കലക്കി ബാറ്ററുണ്ടാക്കി കൂട്ടിലൊഴിച്ച് ഒന്നു തിളച്ചാൽ മല്ലിയിലയും പുതിനയിലയും ചേർത്ത കൂട്ട് അലങ്കരിക്കുക. സൂപ്പ് തയാർ. 

ബീറ്റ്റൂട്ട് പ്രിയരാണോ നിങ്ങൾ? അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

Puthuppally By Election | Asianet News | Asianet News Live | Latest News Updates |#Asianetnews