Asianet News MalayalamAsianet News Malayalam

നേന്ത്രപ്പഴത്തിന്‍റെ തൊലിയില്‍ കറുപ്പ് നിറം വന്നാല്‍ അത് കഴിക്കാമോ?

പഴത്തിന് പഴുപ്പ് കൂടിയാലും കഴിക്കാം, എന്നാല്‍ കേട് വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന ആശയക്കുഴപ്പമുണ്ടാകാം. ഇതിനും പോംവഴിയുണ്ട്. നേന്ത്രപ്പഴം കഴിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയാല്‍ ചില സൂചനകളിലൂടെ ഇത് മനസിലാക്കാം. 

how can we identify that the banana is not edible and expired hyp
Author
First Published Mar 28, 2023, 6:03 PM IST

മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതിനാലും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുമെന്നതിനാലുമാണ് ഏവരും നേന്ത്രപ്പഴം വാങ്ങിക്കുന്നത്.

എന്നാല്‍ നേന്ത്രപ്പഴം വാങ്ങിസൂക്ഷിക്കുമ്പോള്‍ അധികപേര്‍ക്കും സംഭവിക്കുന്നൊരു അബദ്ധമാണ്- ഇത് സമയം കഴിഞ്ഞ് ചീത്തയായിപ്പോയി- പിന്നീട് അങ്ങനെ തന്നെ കളയേണ്ടിവരുന്നത്. മിക്കവര്‍ക്കും നേന്ത്രപ്പഴത്തിന്‍റെ തൊലിയില്‍ അല്‍പം കറുപ്പുനിറം കയറിയാല്‍ തന്നെ അത് കഴിക്കാൻ ഇഷ്ടമുണ്ടാകാറില്ല. 

ചിലര്‍ ഇങ്ങനെ പഴത്തൊലിയില്‍ കറുപ്പ് നിറമായാല്‍ പിന്നെ അത് കഴിക്കാൻ കൊള്ളില്ലെന്നും പറയാറുണ്ട്. സത്യത്തില്‍ നേന്ത്രപ്പഴത്തൊലിയില്‍ കറുപ്പ് നിറം കയറിയാലും അത് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ചൂടുള്ള അന്തരീക്ഷത്തില്‍ പെട്ടെന്ന് പഴത്തിന്‍റെ തൊലി കറുക്കും. എന്നാല്‍ അകത്തെ കാമ്പിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും സംഭവിച്ചിരിക്കില്ല. 

ഇനി പഴത്തിന് പഴുപ്പ് കൂടിയാലും കഴിക്കാം, എന്നാല്‍ കേട് വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന ആശയക്കുഴപ്പമുണ്ടാകാം. ഇതിനും പോംവഴിയുണ്ട്. നേന്ത്രപ്പഴം കഴിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയാല്‍ ചില സൂചനകളിലൂടെ ഇത് മനസിലാക്കാം. 

ഒന്ന് തൊലിയിലെ കറുത്ത നിറത്തിന് പുറമെ തൊലിയില്‍ കറുപ്പും കാപ്പിയും നിറത്തില്‍ കുത്തുകള്‍. അതുപോലെ ചെറിയ പൂപ്പല്‍ എന്നിവ കാണാം. രണ്ട് പഴത്തിന്‍റെ ഗന്ധത്തില്‍ തന്നെ വലിയ വ്യത്യാസം വരും. പുളിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗന്ധമായി ഇത് മാറിയാല്‍ കഴിക്കാതെ ഉപേക്ഷിക്കാം. മിക്കപ്പോഴും ഈ ഗന്ധം പഴം വച്ചിരിക്കുന്ന മുറിയിലും തൊട്ടടുത്ത മുറിയിലേക്കുമെല്ലാം എത്തും. ഇനി, നേന്ത്രപ്പഴത്തില്‍ നിന്ന് ചെറിയ രീതിയില്‍ നീര് പുറത്തേക്ക് വരുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കുക. ഈ അവസ്ഥയിലും പഴം കഴിക്കാൻ സാധിക്കില്ല. 

പഴം ഒരുപാട് പഴുത്താല്‍ അധികപേര്‍ക്കും അങ്ങനെ കഴിക്കാൻ പാടാണ്. ഈ പഴം സ്മൂത്തിയാക്കിയോ, അല്ലെങ്കില്‍ ബനാന ബ്രഡ് തയ്യാറാക്കാനോ മറ്റ് പലഹാരങ്ങള്‍ തയ്യാറാക്കാനോ എല്ലാം എടുക്കാം. 

Also Read:- 'വെജിറ്റേറിയൻ ചിക്കനോ?'; അബദ്ധം പറ്റിയ റെസ്റ്റോറന്‍റിനെതിരെ ട്രോള്‍ പൂരം...

 

Follow Us:
Download App:
  • android
  • ios