Asianet News MalayalamAsianet News Malayalam

പപ്പായയുടെ കുരു കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
 

How to eat papaya seeds
Author
First Published Nov 17, 2023, 11:21 AM IST

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പപ്പായയുടെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നത്  കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പ്രോട്ടീനുകളുടെ കലവറയാണ് പപ്പായയുടെ കുരു. അതിനാല്‍ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...   

പപ്പായയുടെ കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പപ്പായ കുരുവില്‍ പപ്പൈന്‍ എന്ന എന്‍സൈമും അടങ്ങിയിട്ടുണ്ട്. ഇത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പപ്പായ കുരു കഴിക്കുന്നത് ദഹനക്കേടിനെ തടയാന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും പപ്പായ കുരു കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

നാല്...

പപ്പായ കുരുവില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അഞ്ച്... 

പപ്പായ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ആറ്...

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ഏഴ്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പപ്പായ കുരു ചില തരം ക്യാൻസർ സാധ്യതകള തടയാനും സഹായിക്കും. 

എട്ട്...

ഇവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ നാല് വിത്തുകള്‍...

youtubevideo

Follow Us:
Download App:
  • android
  • ios