Asianet News MalayalamAsianet News Malayalam

ചര്‍മ്മം തിളങ്ങാനും പ്രതിരോധശേഷി കൂട്ടാനും കിടിലനൊരു ജ്യൂസ്!

ഈ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും, അതിനൊപ്പം ചര്‍മ്മം തിളങ്ങാനും സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെടാം.  നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഈ കിടിലന്‍ ജ്യൂസ് സഹായിക്കും.

how to make abc juice for glowing Skin this winter
Author
First Published Nov 19, 2023, 3:21 PM IST

ഈ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ഈ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും, അതിനൊപ്പം ചര്‍മ്മം തിളങ്ങാനും സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെടാം.  നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഈ കിടിലന്‍ ജ്യൂസ് സഹായിക്കും. 

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ പാനീയമാണിത്. ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് 
എല്ലാവര്‍ക്കും അറിയാമല്ലോ. 

ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും ഉണ്ട്. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഇവ നല്ല. വിറ്റാമിന്‍ സി ഉള്‍‌പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്റൂട്ട് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ പ്രതിരോധശേഷി കൂട്ടാനും ക്യാരറ്റ് സഹായിക്കും. 

ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും ഈ എബിസി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും എബിസി ജ്യൂസ് സഹായിക്കും. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഇതിനായി ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ അഞ്ച് ജ്യൂസുകള്‍...

youtubevideo

Follow Us:
Download App:
  • android
  • ios