Asianet News MalayalamAsianet News Malayalam

ബ്രേക്ക് ഫാസ്റ്റിന് ചൂട് അട ദോശ കഴിച്ചാലോ...?

അരി കുറച്ചും പരിപ്പ് കൂടുതലും ആയതുകൊണ്ട് ഒരു ഹെൽത്തി ദോശയാണ്. എങ്ങനെയാണ് അട ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം...

how to make ada dosa
Author
Trivandrum, First Published Jul 28, 2021, 8:53 AM IST

അട ദോശയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അരച്ച ഉടനെ പെട്ടെന്ന് ചുട്ടെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ദോശയാണിത്. അരി കുറച്ചും പരിപ്പ് കൂടുതലും ആയതുകൊണ്ട് ഒരു ഹെൽത്തി ദോശയാണ്. എങ്ങനെയാണ് അട ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

ഇഡ്ഡലിക്കുപയോഗിക്കുന്ന അരി          1 കപ്പ്
ഉഴുന്നുപരിപ്പ്                                              ¼ കപ്പ്
തുവര പരിപ്പ്                                              ¼ കപ്പ്
ചെറിയ ഉള്ളി  (ചെറുതായി അരിഞ്ഞത്)    ¼ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്            1 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത്                  1 ടീസ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത്            കുറച്ച്
വറ്റല്‍മുളക്                                                5 എണ്ണം
ഉപ്പ്                                                           ആവശ്യത്തിന്
എണ്ണ                                                        ആവശ്യത്തിന്
കായം                                                         ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

തലേദിവസം തന്നെ അരി, ഉഴുന്ന്, പരിപ്പ് ഇവ നല്ലപോലെ കഴുകിയശേഷം കുതിരാനായി വെള്ളം ഒഴിച്ച്  വയ്ക്കുക. അടുത്ത ദിവസം ഇതില്‍ വറ്റല്‍ മുളക് കൂടി ചേര്‍ത്ത് അരയ്ക്കുക. നല്ലപോലെ അരയ്ക്കണ്ട. കുറച്ച് തരിയുള്ള തരത്തിലാവണം അരയ്ക്കേണ്ടത്. മിക്സിയില്‍ നിന്നും മാറ്റുന്നതിനു മുമ്പായി പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കായം, ഉപ്പ് ഇവ ചേര്‍ത്ത് ഒരു മിനിട്ടുകൂടി അരയ്ക്കുക. അട ദോശയ്ക്കുള്ള മാവ് തയ്യാറായി. ദോശകല്ലുവച്ച് ഓരോ തവി മാവ് പരത്തി ഒഴിക്കുക. രണ്ട് വശവും മൊരിഞ്ഞുവരുമ്പോള്‍ ഒരു സ്പൂണ്‍ നല്ലെണ്ണ ചുറ്റിനും തൂകികൊടുക്കുക. ചട്ണിക്കൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാവുന്നതാണ്.

പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക്; റെസിപ്പി

 

Follow Us:
Download App:
  • android
  • ios