ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് അവല്‍. അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അവല്‍ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.

അവല്‍ വിളയിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളില്‍ ഒന്നാണ്. അവൽ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് അവൽ ഉപ്പുമാവ്.. ഇനി എങ്ങനെയാണ് അവൽ ഉപ്പുമാവ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകൾ...

അവൽ          1 കപ്പ്
സവാള          1/2 കപ്പ്
ഇഞ്ചി           1 ടേബിൾ സ്പൂൺ( ചെറുതായി അരിഞ്ഞത്)
പച്ചമുളക്    1 എണ്ണം   
കറിവേപ്പില  ആവശ്യത്തിന്
കടുക്           1/2 ടീസ്പൂൺ
ഉഴുന്ന്           1 ടീസ്പൂൺ
വെള്ളം         1/2 കപ്പ്
തേങ്ങാ        1/4 കപ്പ്
ഉപ്പ്              ആവശ്യത്തിന്
എണ്ണ           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് അതിൽ കടുകും ഉഴുന്നും ഇട്ട് മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് 1/2 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും  
ചേർക്കുക. ഇത് നല്ല പോലെ തിളച്ച് വരുമ്പോൾ ഇതിലേക്ക് അവൽ, തേങ്ങ എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ് വേവിക്കുക. ശേഷം ഇത് അഞ്ച് മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം ചൂടോടെ കഴിക്കുക... അവൽ ഉപ്പുമാവ് തയ്യാറായി...

തക്കാളി സൂപ്പ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ