തക്കാളി കൃഷി ചെയ്യാനും വീട്ടില്‍ വളര്‍ത്താനും എളുപ്പമുള്ള ഒന്നാണ്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ 'ലൈക്കോപീന്‍' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. അത് കൊണ്ട് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും ഏറ്റവും മികച്ചതാണ് തക്കാളി. തക്കാളി കൊണ്ട് കിടിലൊരു സൂപ്പ് തയ്യാറാക്കിയാലോ...എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

തക്കാളി                200 ഗ്രാം
കാരറ്റ്                   100 ഗ്രാം
ചുവന്നുള്ളി        4 എണ്ണം
 വെള്ളം               8 ഗ്ലാസ്
വെളിച്ചെണ്ണ      ആവശ്യത്തിന്
ഉപ്പ്                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളിയും കാരറ്റും അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ നല്ല പോലെ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടുക. ശേഷം ഉപ്പ് ആവശ്യത്തിന് ചേർക്കുക. ചെറു ചൂടോടെ കഴിക്കാവുന്നതാണ്... 

കാരറ്റ് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാം