Asianet News MalayalamAsianet News Malayalam

വാഴപ്പിണ്ടി സംഭാരം എളുപ്പം തയ്യാറാക്കാം

വാഴപ്പിണ്ടി സംഭാരം ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനു സഹായിക്കും.

how to make banana stem juice
Author
Trivandrum, First Published Jun 12, 2021, 3:27 PM IST

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പിണ്ടി കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. വാഴപ്പിണ്ടി കൊണ്ട് നാടൻ സംഭാരം ഉണ്ടാക്കിയിട്ടുണ്ടോ...വാഴപ്പിണ്ടി സംഭാരം ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനു സഹായിക്കും. ഇനി എങ്ങനെയാണ് വാഴപ്പിണ്ടി സംഭാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..

വേണ്ട ചേരുവകൾ...

വാഴപ്പിണ്ടി              ഒരു കപ്പ്
പച്ചമുളക്                 ഒരെണ്ണം
ഇഞ്ചി                      ഒരു കഷ്ണം
കറിവേപ്പില           ഒരു തണ്ട്
തൈര്                      ഒരു കപ്പ്

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിലേക്ക് വാഴപ്പിണ്ടി , പച്ചമുളക് , കറിവേപ്പില , ഇഞ്ചി, തൈര് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുക്കുക. വാഴപിണ്ടിയിൽ നിന്ന് വരുന്ന വെള്ളം മാത്രമാണ് ഈ സംഭാരത്തിൽ വരുന്നത്. ​ഹെൽത്തിയും ടേസ്റ്റിയുമായ വാഴപ്പിണ്ടി സംഭാരം തയ്യാറായി...

തയ്യാറാക്കിയത്:
ആശ
ചോറിനൊപ്പം കഴിക്കാം, ചെമ്മീൻ കൊണ്ടൊരു സ്പെഷ്യൽ കറി

Follow Us:
Download App:
  • android
  • ios