Asianet News MalayalamAsianet News Malayalam

ബ്രഡും മുട്ടയും ഉണ്ടോ, എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് പരിചയപ്പെട്ടാലോ...?

വീട്ടിൽ ബ്രഡും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്നാക്കാണിത്. ഈ സ്നാക്ക് ഉണ്ടാക്കാൻ വെറും നാല് സാധനങ്ങൾ മാത്രം മതി. ഇനി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...?

how to make bread pola
Author
Trivandrum, First Published Apr 28, 2020, 3:56 PM IST

വീട്ടിൽ ബ്രഡും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ബ്രഡ് പോള '. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണെന്ന് പറയാം. ഈ സ്നാക്ക് ഉണ്ടാക്കാൻ വെറും നാല് സാധനങ്ങൾ മാത്രം മതി. അതിഥികൾ വരുമ്പോൾ ‌വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാവുന്ന സ്നാക്ക് കൂടിയാണിത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വീട്ടിൽ ബ്രഡുണ്ടോ; വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം

വേണ്ട ചേരുവകൾ...

ബ്രഡ്                                        8 എണ്ണം
മുട്ട                                            5 എണ്ണം
വാനില എസെൻസ്            1 ടീസ്പൂൺ
പഞ്ചസാര                               അര കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ബ്രഡ് മിക്സിയിലിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം ബീറ്റർ ഉപയോ​ഗിച്ചോ അല്ലാതെയോ മുട്ട നല്ല പോലെ അടിച്ചെടുക്കുക. അടിച്ചെടുത്ത മുട്ടയിലേക്ക് ബ്രഡ് പൊടി കുറച്ചായി ചേർക്കുക. ശേഷം ഇതു നന്നായി മിക്സ് ചെയ്‌ത് വാനില എസെൻസും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഓയിലോ ബട്ടറോ ചേർത്ത് കുഴിയുള്ള പാനിൽ ചെറിയതീയിൽ കേക്ക് പോലെ അടച്ചുവച്ചു വേവിച്ചെടുക്കുക.( താൽപര്യമുള്ളവർക്ക് പിസ്ത, അണ്ടിപരിപ്പ്, ബദാം, ചെറി എന്നിവ ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്...).

തയ്യാറാക്കിയത്:
​ഗീതാ കുമാരി.എസ്
തിരുവനന്തപുരം 

Follow Us:
Download App:
  • android
  • ios