കുട്ടികള്‍ക്കും നോണ്‍വെജ് പ്രിയര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ചിക്കന്‍ ചീസ് ബോള്‍. മികച്ചൊരു ഹെൽത്തി സ്നാക്ക് കൂടിയാണിത്. രുചികരമായി 'ചീസ് ബോൾ' എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം... 

വേണ്ട ചേരുവകൾ:

ഉരുളക്കിഴങ്ങ്                അരക്കിലോ
കോഴിയിറച്ചി               അരക്കിലോ
മുട്ടയുടെ വെള്ള             3 എണ്ണം
വെളുത്തുള്ളി                   6 അല്ലി
ജീരകം                              ഒരു ടീസ്പൂണ്‍
ചീസ്                                  ആവശ്യത്തിന്
ബട്ടര്‍                                   1 ടീസ്പൂണ്‍
ബ്രഡ് പൊടിച്ചത്              4 ടീസ്പൂണ്‍
കുരമുളക് പൊടി             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ് നല്ല പോലെ പുഴുങ്ങിയെടുക്കുക. 

പിന്നീട് വേവിച്ച് വച്ചിരിക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കുക.

ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കുക. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വയ്ക്കുക.

ശേഷം ഇത് തണുത്ത കഴിഞ്ഞാൽ ബോള്‍ രൂപത്തിലാക്കി എടുക്കുക. അതിനകത്തേക്ക് അല്‍പം ചീസ് വച്ച് വീണ്ടും ഉരുട്ടിയെടുക്കാം. 

ഉരുട്ടിയെടുത്ത ഉരുളകൾ മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കുക. ഉരുളകൾ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കുക.

രുചികരമായ ചീസ് ബോൾ തയ്യാറായി...

പ്രതിരോധശേഷി വർദ്ധിപ്പിക്കാം, അണുബാധകൾക്കെതിരെ പോരാടാം; നിങ്ങൾ ചെയ്യേണ്ടത് .....