നാലുമണിപ്പലഹാ‍രമായി അറിയപ്പെടുന്ന ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. നന്നായി പഴുത്ത നേന്ത്രപ്പഴമാണ് ഇതിനായി വേണ്ടത്. തേങ്ങാപ്പാൽ ചേർത്ത് പഴംപൊരി തയ്യാറാക്കിയാലോ?

കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്‌ പഴംപൊരി. നാലുമണിപ്പലഹാ‍രമായി അറിയപ്പെടുന്ന ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. നന്നായി പഴുത്ത നേന്ത്രപ്പഴമാണ് ഇതിനായി വേണ്ടത്. തേങ്ങാപ്പാൽ ചേർത്ത് പഴംപൊരി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

നേന്ത്രപഴം 4 എണ്ണം
തേങ്ങാപ്പാൽ 3 ഗ്ലാസ്‌
മൈദ ഒരു കപ്പ്
മഞ്ഞൾ പൊടി ഒരു സ്പൂൺ
പഞ്ചസാര 4 സ്പൂൺ
 എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിലേക്ക് മൈദ, മഞ്ഞൾ പൊടി, പഞ്ചസാര എന്നിവ ചേർത്ത് തേങ്ങാ പാൽ ഒഴിച്ച് കുഴച്ചു എടുക്കുക. വെള്ളം ചേർക്കരുത്. ചീനച്ചട്ടി വച്ചു അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നേന്ത്ര പഴം നീളത്തിൽ അരിഞ്ഞു മാവിൽ മുക്കി തിളച്ച എണ്ണയിൽ പൊരിച്ചു എടുക്കുക. തേങ്ങാ പാൽ ചേർക്കുന്നത് കൊണ്ട് കൂടുതൽ രുചികരമാണ് ഈ പഴം പൊരി.

തയ്യാറാക്കിയത്: 
ആശ രാജനാരായണൻ