ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് ഫൗസിയ യൂസഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


വെെകുന്നേരം ചൂടോടെ സ്പെഷ്യൽ പിയർ ലെമൺ ടീ കുടിച്ചാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ സ്പെഷ്യൽ ചായ. 

വേണ്ട ചേരുവകൾ 

പിയർ 3 പീസ് 
മുന്തിരി 3 എണ്ണം 
നാരങ്ങ നീരം 1 സ്പൂൺ
കറുവപട്ട 2 കഷ്ണം 
പഞ്ചസാര. ഒരു ടേബിൾ സ്പൂൺ 
ടീ ബാ​ഗ് 1 എണ്ണം
വെള്ളം 2 ഗ്ലാസ്‌ 

ഉണ്ടാകുന്ന വിധം 

ഒരു ജാറിൽ പിയഡർ, മുന്തിരി, കറുവപ്പട്ട, നാരങ്ങ എന്നിവ രണ്ടു ഗ്ലാസ്‌ വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. നന്നായി തിളയ്ക്കുമ്പോൾ ടീ ബാ​ഗും പഞ്ചസാരയും ചേർത്ത് ഇറക്കി വയ്ക്കുക. ..ഹെൽത്തി ടേസ്റ്റി ചായ റെഡി. 

വെറൈറ്റി രുചിയില്‍ ആപ്പിൾ ടീ തയ്യാറാക്കാം; റെസിപ്പി


Asianet News Live | Sandeep Warrier | Kodakara Hawala case | By-Election | Malayalam News Live