Asianet News MalayalamAsianet News Malayalam

പേരയ്ക്ക കൊണ്ട് തയ്യാറാക്കാം ഒരു കിടിലൻ ചമ്മന്തി

പേരയ്ക്ക കൊണ്ട് ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ... വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പേരയ്ക്ക ചമ്മന്തി. 

how to make guava chutney
Author
Trivandrum, First Published May 30, 2021, 10:12 AM IST

ചമ്മന്തി നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമാണ്. വ്യത്യസ്ത തരത്തിലുള്ള ചമ്മന്തികൾ ഇന്നുണ്ട്. പേരയ്ക്ക കൊണ്ട് ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ... വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പേരയ്ക്ക ചമ്മന്തി. ഇനി എങ്ങനെയാണ് പേരയ്ക്ക ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പഴുത്ത പേരയ്ക്ക / പച്ച പേരയ്ക്ക                   2  എണ്ണം
എണ്ണ                                                                          2 സ്പൂൺ
ഉഴുന്ന്                                                                      ഒരു സ്പൂൺ
ചുവന്ന മുളക്                                                         4 എണ്ണം
കറിവേപ്പില                                                           ഒരു തണ്ട്
ഉപ്പ്                                                                           ആവശ്യത്തിന്
ഇഞ്ചി                                                                       ഒരു കഷ്ണം
കടുക്                                                                      ഒരു സ്പൂൺ
മുളക്പൊടി                                                           അര സ്പൂൺ

 തയ്യാറാക്കുന്ന വിധം

പേരയ്ക്ക പഴുത്തതും പച്ചയും ഉപയോഗിക്കാം. ആദ്യം പേരയ്ക്ക നന്നായി കഴുകി  ചെറുതായി കട്ട് ചെയ്യുക. ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു എണ്ണ ഒഴിക്കുക. ശേഷം ഉഴുന്ന് , ചുവന്ന മുളക് ,കറിവേപ്പില , ഇഞ്ചി എന്നിവ ചേർക്കുക. വഴറ്റിയ ശേഷം അതിലേക്കു പേരയ്ക്ക അരിഞ്ഞത് ചേർക്കുക. നന്നായി വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അൽപം ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് , ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക. പൊട്ടിയ ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇടുക. ചെറുതയൊന്ന് ചൂടായി എടുക്കുക. ദോശയുടെയും , ഇഡ്‌ഡലിയുടെയും കൂടെ കഴിക്കാൻ ‌പറ്റിയ ചമ്മന്തയാണിത്.

മാമ്പഴം കൊണ്ട് സ്പെഷ്യൽ അച്ചാർ; ദേ ഇങ്ങനെ തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ,
ബാം​ഗൂർ

Follow Us:
Download App:
  • android
  • ios