Asianet News MalayalamAsianet News Malayalam

മാമ്പഴം കൊണ്ട് സ്പെഷ്യൽ അച്ചാർ; ദേ ഇങ്ങനെ തയ്യാറാക്കാം

മാമ്പഴം വച്ച് ഒരു അടിപൊളി അച്ചാർ തയ്യാറാക്കിയാലോ. ഒരുപാട് കാലം കേട് കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഒരു കിടിലൻ അച്ചാറാണിത്. എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

how to make mango pickle
Author
Trivandrum, First Published May 29, 2021, 8:44 AM IST

അച്ചാർ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് പറയുകയാണെങ്കിൽ മാങ്ങ അച്ചാർ. പച്ച മാങ്ങ കൊണ്ടാണല്ലോ  അച്ചാർ തയ്യാറാക്കാറുള്ളത്. എങ്കിൽ ഇനി മുതൽ മാമ്പഴം കൊണ്ട് അച്ചാർ ഉണ്ടാക്കിയാലോ. മാമ്പഴം കൊണ്ട് എങ്ങനെയാണ് അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1.മാമ്പഴം                                       1 കിലോ
2. നല്ലെണ്ണ                                      1 കപ്പ്‌
3. കടുക്                                       1 ടീസ്പൂൺ
4. വെളുത്തുള്ളി                        10 അല്ലി
5. ഇഞ്ചി                                      1 ടീസ്പൂൺ
6. കറിവേപ്പില                            3 തണ്ട്
7. ഉലുവ പൊടി                         1/4 ടീസ്പൂൺ
 8. കായപ്പൊടി                          1 ടീസ്പൂൺ
 9. മഞ്ഞൾപൊടി                     ടീസ്പൂൺ
10. ജീരകപൊടി                       1/2 ടീസ്പൂൺ
11. കാശ്മീരി മുളക് പൊടി     1/2 കപ്പ്‌
12. ഉപ്പ് പൊടി                          2 ടീസ്പൂൺ
13. വിനീകർ                            1 ടീസ്പൂൺ
14. പഞ്ചസാര                         1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

 മാമ്പഴം കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടച്ചു വയ്ക്കുക. അതിനുശേഷം ചുന ഭാഗം  കട്ട്‌ ചെയ്തു മാറ്റുക. പിച്ചാത്തി ഉപയോഗിച്ച് മാമ്പഴത്തിൽ നെടുകേ വരഞ്ഞു കൊടുക്കുക.(ഇങ്ങനെ ചെയ്യുന്നത്  മാമ്പഴത്തിൽ മസാല  കൂട്ടു നന്നായി പിടിക്കാൻ വേണ്ടി ആണ് )

അതിനുശേഷം ഒരു ചീനച്ചട്ടിയിലേക്ക് 1 കപ്പ്‌ നല്ലെണ്ണ ഒഴിക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ. അതിലേക്ക് 1 ടീസ്പൂൺ കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി 10 അല്ലി, ഇഞ്ചി 1 ടീസ്പൂൺ  ചേർത്തു നന്നായി മൂപ്പിച്ചെടുക്കുക. കൂടാതെ കറിവേപ്പില 3 തണ്ടു കൂടി ചേർക്കുക. ഇതിലേക്ക്  7 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

അടുത്തതായി ഇതിലേക്ക്  2 ടീസ്പൂൺ ഉപ്പ് പൊടി ചേർക്കുക. ശേഷം ഇതിലേക്ക് വിനാഗിരി 1 ടീസ്പൂൺ ചേർക്കുക ( വിനാഗിരി ഒഴിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പതകൾ മാറുന്നതുവരെ തിളപ്പിക്കുക ). ഇതിലേക്ക് പഞ്ചസാര 1 ടീസ്പൂൺ ചേർത്ത് നന്നായി യോജിപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്യുക. 

ഇത് തണുത്തതിനുശേഷം മാമ്പഴം കൂട്ടിച്ചേർത്തു മസാലയുമായി നന്നായി യോജിപ്പിക്കുക. അരമണിക്കൂർ ചീനച്ചട്ടിയിൽ തന്നെ അടച്ചുവയ്ക്കുക. അതിനുശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

പച്ച ചീര കൊണ്ട് രുചികരമായ ഓംലെറ്റ് തയ്യാറാക്കാം

 തയ്യാറാക്കിയത്,
 പ്രിയങ്കാ പ്രകാശ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios