കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തിയായ പേരയ്ക്ക സ്മൂത്തി തയ്യാറാക്കിയാലോ...

പേരയ്ക്കയെന്ന് കേള്‍ക്കുമ്പോള്‍ ഒരു സാധാരണ പഴമാണെന്ന് പലരും കരുതും. എന്നാല്‍, പേരയ്ക്കയുടെ ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അര്‍ബുദം, ഹൃദയാഘാതം എന്നിവയെ ചെറുക്കാനും പേരയ്ക്ക മികച്ചതാണ്. പേരയ്ക്ക കൊണ്ട് നമ്മൾ ജ്യൂസ് തയ്യാറാക്കാറുണ്ടോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തിയായ പേരയ്ക്ക സ്മൂത്തി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പേരയ്ക്ക പൾപ്പ് 1 കപ്പ് (കുരു കളഞ്ഞ പേരയ്ക്ക, 
മിക്സിയിൽ അടിച്ചെടുത്തത് ) 
പഞ്ചസാര ആവശ്യത്തിന്
 ഐസ്ക്രീം 3 സ്പൂൺ
തേങ്ങാപ്പാൽ 5 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരു മിക്സി ജാറില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമെങ്കില്‍ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ചെറി, ടൂട്ടി ഫ്രൂട്ടി എന്നിവ വച്ച് അലങ്കരിക്കാവുന്നതാണ്.

ഇത് 'സ്‌പെഷ്യല്‍ ഓംലെറ്റ്'; വൈറലായി വീഡിയോ...