ഗുലാബ് ജാമുൻ കഴിക്കണമെന്ന് തോന്നുന്നുണ്ടോ...? എങ്കിൽ ഇനി മുതൽ പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.
വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഗുലാബ് ജാമുൻ പാൽ പൊടി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഗുലാബ് ജാമുൻ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
പാൽ പൊടി ഒരു കപ്പ്
എണ്ണ വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര 2 കപ്പ്
വെള്ളം 2 കപ്പ്
തയ്യാറാക്കുന്ന വിധം...
പാൽ പൊടി ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. വെള്ളം കൂടാതെ ശ്രദ്ധിക്കണം കയ്യിൽ ഒട്ടാത്ത പാകത്തിൽ വേണം കുഴയ്ക്കാൻ, അര സ്പൂൺ എണ്ണ അവസാനം കയ്യിൽ തടവി , ചെറിയ ഉരുളകളായിട്ടു ഉരുട്ടി എടുക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഉരുളകൾ ഓരോന്നായി എണ്ണയിൽ വറുത്തെടുക്കുക , തീ കുറച്ചു വച്ച് നല്ല ബ്രൗൺ കളർ ആകുന്ന വരെ വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും വച്ചിട്ട് , പഞ്ചസാര ഉരുകി കുറുകാൻ തുടങ്ങുമ്പോൾ കുങ്കുമ പൂവ് ചേർക്കാം optional ആണ്. തീ ഓഫാക്കി. വറുത്തു വച്ച ഉരുളകൾ ഓരോന്നായി പഞ്ചസാര പാനിയിലേക്ക് ചേർത്ത് കൊടുക്കാം. ഒരു മണിക്കൂർ അടച്ചു വച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ് .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. ഉരുളകൾ ആകുമ്പോൾ ചെറുതായി ഉരുട്ടാൻ ശ്രമിക്കുക. പഞ്ചസാര പാനിയിൽ ഇടുമ്പോൾ ഇത് ഡബിൾ സൈസ് ആകും .
2. വറുക്കുമ്പോൾ തീ കുറച്ചു വച്ച് ഉള്ളിലും വേകാൻ ശ്രദ്ധിക്കണം.
3 ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ കൂടുതൽ രുചികരമാണ്.
മാമ്പഴ പുളിശ്ശേരി ഈസിയായി തയ്യാറാക്കാം
തയ്യാറാക്കിയത്:
ആശ,
ബാംഗ്ലൂർ
