Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടാൻ 'ലെമൺ ടീ'; തയ്യാറാക്കേണ്ടത് ഇങ്ങനെ

രാവിലെ വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.  ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ലെമൺ ടീ സഹായിക്കും. 

how to make healthy lemon tea
Author
Trivandrum, First Published Sep 25, 2021, 8:18 PM IST

ലെമൺ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. രുചികരമായതിനു പുറമേ, ആരോഗ്യത്തിന് ഊർജ്ജം പകരുന്ന പോഷകങ്ങൾ ഇതിലുണ്ട്. രോ​ഗപ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ് ലെമൺ ടീ. രാവിലെ വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.  ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ലെമൺ ടീ സഹായിക്കും. 

ഇഞ്ചിയും തേനും ചേർക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നതിന് കൂടുതൽ ഗുണം ചെയ്യും. ദഹനത്തിനും ലെമൺ ടീ മികച്ചതാണ്. ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും ഇത് സഹായിക്കും. ദഹനക്കേട്, മറ്റ് ദഹനനാള പ്രശ്നങ്ങൾ എന്നിവ മാറ്റാനും ലെമൺ ടീ ഫലപ്രദമാണ്. ലെമൺ ടീ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

തേയിലപ്പൊടി     ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ          1 എണ്ണം
കറുവപ്പട്ട               ഒരു കഷ്ണം
തേന്‍                      അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് വെള്ളം അരിച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങനീര് പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കുക. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറയ്ക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം


 

Follow Us:
Download App:
  • android
  • ios