ബാക്കി വരുന്ന ഇഡ്ഡ്ലി ഇനി മുതൽ കളയേണ്ട. അടപൊളി സോഫ്റ്റ് ബജ്ജി തയ്യാറാക്കാവുന്നതാണ്...നല്ലൊരു നാലു മണി പലഹാരമാണിത്...

ബാക്കി വരുന്ന ഇഡ്ഡ്ലി ഇനി മുതൽ കളയേണ്ട. അടപൊളി സോഫ്റ്റ് ബജ്ജി തയ്യാറാക്കാവുന്നതാണ്...നല്ലൊരു നാലു മണി പലഹാരമാണിത്...

വേണ്ട ചേരുവകൾ...

ഇഡ്ഡ്‌ലി 5 എണ്ണം 
കടല മാവ് കാൽ കിലോ 
മുളക് പൊടി 2 ടീസ്പൂൺ 
കായ പൊടി കാൽ സ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
കറിവേപ്പില 4 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം... 

ആദ്യം ഇഡ്ഡ്‌ലി തയാറാക്കി നീളത്തിൽ കട്ട്‌ ചെയ്തു മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ കടലമാവ്, മുളക് പൊടി, കായപ്പൊടി, ഉപ്പ് പൊടി, കറിവേപ്പില എന്നിവ ചേർത്തു, വെള്ളം ഒഴിച്ച് ഇഡ്ഡ്‌ലി മാവിന്റെ പാകത്തിന് കുഴച്ചു എടുക്കുക. മുറിച്ചു വച്ച ഇഡ്ഡ്‌ലി ഓരോന്നും മാവിൽ മുക്കി നന്നായി തിളച്ച എണ്ണയിൽ വറുത്തു എടുക്കുക. സോസ് കൂട്ടി കഴിക്കാവുന്നതാണ്. 

എളുപ്പത്തില്‍ റെഡിയാക്കാം ചന തവ പുലാവ്

തയ്യാറാക്കിയത്:
ആശ