Asianet News MalayalamAsianet News Malayalam

ആരോ​ഗ്യം സംരക്ഷിക്കാം; രുചികരമായ ജീരകക്കഞ്ഞി തയ്യാറാക്കാം

ആഴ്ചയില്‍ ഒരു തവണയെങ്കിലും ജീരകക്കഞ്ഞി കഴിക്കുന്നത് ശീലമാക്കുക. എങ്ങനെയാണ് ജീരകക്കഞ്ഞി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make jeeraka kanji
Author
Trivandrum, First Published Jul 21, 2020, 3:45 PM IST

ജീരകക്കഞ്ഞിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. രോഗപ്രതിരോധ ശേഷി കൂട്ടാനും ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും ഏറ്റവും മികച്ചതാണ് ജീരകക്കഞ്ഞി. ആഴ്ചയില്‍ ഒരു തവണയെങ്കിലും ജീരകക്കഞ്ഞി കഴിക്കുന്നത് ശീലമാക്കുക. എങ്ങനെയാണ് ജീരകക്കഞ്ഞി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

 കുത്തരി                    1 1/2 കപ്പ്
ജീരകപ്പൊടി           ഒരു ടീസ്പൂണ്‍
 ഉപ്പ്                           ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി         ഒരു നുള്ള്
തേങ്ങാപ്പാല്‍             1 കപ്പ്
നെയ്യ്                        കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

കുത്തരി രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. വെന്ത് തുടങ്ങുമ്പോള്‍ ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. നന്നായി വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിച്ച് ഇറക്കിവയ്ക്കുക. ശേഷം അൽപം നെയ്യ് ഒഴിച്ച് കൊടുക്കുക. ചൂടോടെ കുടിക്കാവുന്നതാണ്. ഗ്യാസ്ട്രബിള്‍ തടയാൻ മികച്ചൊരു പ്രതിവിധിയാണ് ജീരകക്കഞ്ഞി. 

ഇതൊരു സ്പെഷ്യൽ പെെനാപ്പിൾ ജ്യൂസ്; തയ്യാറാക്കുന്ന വിധം...

Follow Us:
Download App:
  • android
  • ios