പെെനാപ്പിൾ ജ്യൂസ് എല്ലാവരും കുടിച്ചിട്ടുണ്ടാകുമല്ലോ അല്ലേ. എന്നാൽ, പെെനാപ്പിളും നാരങ്ങ നീരും ഇഞ്ചിയും ചേർത്ത ജ്യൂസ് കുടിച്ചിട്ടുണ്ടോ. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ജ്യൂസുകളിലൊന്നാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മികച്ചൊരു ജ്യൂസ് ആണെന്ന് തന്നെ പറയാം. എങ്ങനെയാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകൾ...

പൈനാപ്പിൾ                 2​ കപ്പ്
നാരങ്ങ                        1 എണ്ണം                     
ഇഞ്ചി                          ഒരു കഷ്ണം( തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഉപ്പ്                               ഒരു നുള്ള്
 വെള്ളം                      ആവശ്യത്തിന്
ഐസ് ക്യൂബ്സ്         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

 പെെനാപ്പിൾ, ഇഞ്ചി, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്‌സ്, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച്​ അരിച്ചെടുത്ത് ഗ്ലാസിൽ ഒഴിച്ചുകുടിക്കുക.

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ; ഈ സാലഡ് ശീലമാക്കൂ...