ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെ കുറച്ച് ചേരുവകൾ കൊണ്ട് ‌ഉത്തരേന്ത്യൻ വിഭവമായ കച്ചോരി വളരെ എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

  • ആട്ടപ്പൊടി 1 കപ്പ്
  • ഉപ്പ് പാകത്തിന്
  • നെയ്യ് 2 സ്പൂൺ
  • വേവിച്ച ചെറുപയർ അരകപ്പ്
  • വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചത് അരക്കപ്പ്
  • ചുവന്നുള്ളി 5 എണ്ണം
  •  പച്ചമുളക് ഇഞ്ചി ചതച്ചത്
  • മല്ലിയില അരപിടി
  • പെരുംജീരകം ഒരു സ്പൂൺ
  • കായപ്പൊടി ഒരു നുള്ള്
  • മഞ്ഞൾപ്പൊടി ഒരു നുള്ള്
  • മുളക് പൊടി അര സ്പൂൺ
  • എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആട്ട പൊടി, ഉപ്പും, നെയ്യും, ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചുവയ്ക്കുക. 
ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് പച്ചമുളക്, ഇഞ്ചി, ഉള്ളി ചതച്ചത് ചേർത്ത് വഴറ്റി പൊടികളും ചേർത്ത് അതിലേക്ക് വെന്ത ചെറുപയറും കിഴങ്ങും കൂടി ഇളക്കി യോജിപ്പിച്ചെടുക്കുക. കുഴച്ച മാവ് ഉരുളകളാക്കി ചെറുതായി പരത്തി തയ്യാറാക്കിയ മസാല ഫില്ലിങ്ങ് വച്ച് പരത്തിയെടുത്ത് എണ്ണയിൽ വറുത്തു കോരുക. 

ചീസി എഗ്ഗ് ബൺ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Asianet News Live | Sandeep Varier | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | LIVE