ഈ വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ഇതാ ഒരു അടിപൊളി മാംഗോ സ്മൂത്തി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ സ്മൂത്തി.  രുചികരമായ മാംഗോ സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

വേണ്ട ചേരുവകൾ...

മാങ്ങാ കാൽ കപ്പ്
ഞാലി പൂവൻ പഴം 1 എണ്ണം
കട്ട തൈര് 1 കപ്പ്
തേൻ കാൽ ടീസ്പൂൺ
വാൾനട്സ് 2 എണ്ണം

തയ്യാറാക്കുന്ന വിധം...

തൈരിന്‌ ഒട്ടും പുളി ഉണ്ടാകരുത്. തൈരിന്‌ പകരം ഗ്രീക്ക് യോഗർടും ഉപയോഗിക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കണം. 

ശേഷം മുകളിൽ വാൾനട്സ് നുറുക്കിയത് ഇട്ടു ഗാർണിഷ് ചെയ്യാം.

 ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല സ്മൂത്തിയാണ് ഇത്...