Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ...

പ്രമേഹമുള്ളവർക്കും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണിത്. എങ്ങനെയാണ് ഓട്സ് ഉപ്പുമാവ് തയ്യാറാക്കു‌ന്നതെന്ന് നോക്കിയാലോ...

how to make oats upma
Author
Trivandrum, First Published Jan 27, 2021, 7:36 AM IST

പ്രഭാതഭക്ഷണത്തിന് ഓട്സ് കൊണ്ട് കിടിലനൊരു ഉപ്പുമാവ് തയ്യാറാക്കിയാലോ.. പ്രമേഹമുള്ളവർക്കും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണിത്. എങ്ങനെയാണ് ഓട്സ് ഉപ്പുമാവ് തയ്യാറാക്കു‌ന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഓട്സ്                                              1 കപ്പ്‌ 
എണ്ണ                                           2 ടീസ്പൂൺ 
കടുക്                                       1 ടീസ്പൂൺ
ഉഴുന്നുപരിപ്പ്                           1 ടീസ്പൂൺ 
കറിവേപ്പില                         ആവശ്യത്തിന്
അണ്ടിപരിപ്പ്                          1 ടീസ്പൂൺ 
ഇഞ്ചി                                     ചെറിയ കഷ്ണം 
പച്ചമുളക്                                  1 എണ്ണം 
കാരറ്റ്                                     2 ടേബിൾ സ്പൂൺ( ചെറുതായി അരിഞ്ഞത്)
ബീൻസ്                                2 ടേബിൾ സ്പൂൺ 
ഗ്രീൻ പീസ്                           2 ടേബിൾ സ്പൂൺ
 മഞ്ഞൾപ്പൊടി                  1/4 ടീസ്പൂൺ
 ഉപ്പ്                                          ആവശ്യത്തിന് 
വെള്ളം                                   1 കപ്പ്‌ 
നാളികേരം ചിരകിയത്     1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഓട്സ് ഒരു പാനിൽ ചെറിയ തീയിൽ അഞ്ച് മിനിറ്റ് വറത്തു മാറ്റുക. അതേ പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, അണ്ടിപരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക.

 അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവയിട്ട് മൂപ്പിച്ച ശേഷം കാരറ്റും ബീൻസും ഗ്രീൻ പീസും മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളം കൂടി ഒഴിച്ച് അഞ്ച് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. 

പച്ചക്കറികൾ വെന്തതിനു ശേഷം വെള്ളവും ഓട്സും കൂടി ചേർത്ത് മൂന്ന് മിനിറ്റ് വീണ്ടും ചെറിയ ചൂടിൽ അടച്ചു വയ്ക്കുക. അവസാനം നാളികേരം ഇട്ട് ഇളക്കി ചൂടോടെ കഴിക്കുക... ഓട്സ് ഉപ്പുമാവ് തയ്യാറായി...

കിടിലനൊരു മത്തങ്ങ സൂപ്പ് തയ്യാറാക്കിയാലോ...

Follow Us:
Download App:
  • android
  • ios