ഓറഞ്ച് കൊണ്ട് അടിപൊളി കേക്ക് ഉണ്ടാക്കിയാലോ? തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്...

വേണ്ട ചേരുവകൾ...

മൈദ                                               1 3/4 കപ്പ്‌ 
ബേക്കിംഗ് പൗഡർ                       3/4 ടീസ്പൂൺ
മുട്ട                                                      2 1/2 മുട്ട 
പൊടിച്ച പഞ്ചസാര                      1 1/4 കപ്പ് 
എണ്ണ                                                   3/4 കപ്പ് 
ഓറഞ്ച് ജ്യൂസ്‌                                  3/4 കപ്പ് 

ഓറഞ്ച് തൊലി (ചുരണ്ടിയത്)   1 ടീസ്പൂൺ
വാനില essence                               1/2 ടീസ്പൂൺ

 

 

തയ്യാറാക്കുന്ന വിധം...

 മാവും, ബേക്കിംഗ് പൗഡർ  മിക്സ്‌ ചെയ്ത് മാറ്റി വയ്ക്കുക.  ഒരു വലിയ ബൗളിൽ മുട്ട അടിച്ചു ലൈറ്റ് കളർ ആകുമ്പോൾ പഞ്ചസാര ചേർത്ത് അടിക്കുക. ശേഷം എണ്ണ ഒഴിക്കുക, ശേഷം വാനില essence essence 1/2 tsp, ഓറഞ്ച് തൊലി (ചുരണ്ടിയത്), ഓറഞ്ച് ജ്യൂസ്‌ എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് മൈദ കുറേശെ ചേർത്ത് ഇളക്കി ഓറഞ്ച് essence ഒഴിക്കുക ഒന്നുകൂടി യോജിപ്പിച്ച് കേക്ക് ടിൻ ലേക്ക് പകർന്ന് കുക്കറിൽ ചെറിയ തീയിൽ ബേക്ക് ചെയ്തെടുക്കുക. (ശ്രദ്ധിക്കുക 35 മിനിറ്റ് ബേക്ക് ചെയ്യാൻ മതിയാകും).

ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ, എന്താ രുചിയെന്നോ...?

തയ്യാറാക്കിയത്: നിഷാ സുധീഷ്