ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ​ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ ​ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ കുറച്ച് ചേരുവകൾ കൂടി ചേർക്കുക. രുചികരമായി ഒരു കിടിലൻ ​ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...

ഗോതമ്പ് പൊടി ( ആട്ട)        2 കപ്പ്
സവാള                                     2 എണ്ണം
പച്ചമുളക്                                 3 എണ്ണം
ഇഞ്ചി                                      4 ടീസ്പൂൺ
മഞ്ഞൾപൊടി                      1/4 ടീസ്പൂൺ
കുരുമുളക് പൊടി               1/4 ടീസ്പൂൺ
കായ പൊടി                           2 നുള്ള്
ഉപ്പ്, എണ്ണ ,കടുക്                 പാകത്തിന്
കറിവേപ്പില                           1 തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം ഗോതമ്പ് പൊടി , ഉപ്പ്, പാകത്തിന് വെള്ളം ഇവ ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കുക. ശേഷം സവാള , പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക. 

ശേഷം പാൻ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ കടുക് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി ഇവ ചേർത്ത് വഴറ്റുക. ( കുറച്ച് കാരറ്റ് , തേങ്ങ ഇവ കൂടി ചേർക്കാവുന്നതാണ് ഇഷ്ടമുള്ളവർക്ക്). 

നന്നായി വഴന്റ് തുടങ്ങുമ്പോൾ ,മഞ്ഞൾപൊടി, കുരുമുളക് പൊടി , കായപൊടി, ലേശം ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റുക. നന്നായി വഴന്റ് നിറമൊക്കെ മാറി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. 

ഇനി ഈ കൂട്ട് കലക്കി വച്ചിരിക്കുന്ന ഗോതമ്പ് മാവിലേക്ക് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മാവ് മാറ്റി വച്ച ശേഷം ദോശ ചുടാൻ തുടങ്ങുക.  സ്പെഷ്യൽ ഗോതമ്പ് ദോശ റെഡിയായി...

വീട്ടിൽ ബ്രഡും മുട്ടയും ഇരിപ്പുണ്ടോ; ഈ പലഹാരം ഉണ്ടാക്കാൻ വേണ്ടത് വെറും നാല് ചേരുവകൾ മാത്രം...