ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും പനീർ ബട്ടർ മസാല തയ്യാറാക്കാവുന്നതാണ്. റൊട്ടി, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം മികച്ച കോമ്പിനേഷൻ കൂടിയാണിത്. ഇനി എങ്ങനെയാണ് പനീർ ബട്ടർ മസാല ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പനീർ                              200 ഗ്രാം
ബട്ടർ                               100 ഗ്രാം
സവാള                           1 എണ്ണം( വലുത്)
തക്കാളി                         1 എണ്ണം
പച്ചമുളക്                      4 എണ്ണം
ഇഞ്ചി                              1 കഷ്ണം( ചെറുത്)
വെളുത്തുള്ളി               5 അല്ലി
മല്ലിപ്പൊടി                       1 ടീസ്പൂൺ 
മുളക‌ുപൊടി                  1 ടീസ്പൂൺ 
കസൂരിമേത്തി               1 നുള്ള്
മല്ലിയില                          ആവശ്യത്തിന്
അണ്ടിപ്പരിപ്പ്                 10 എണ്ണം
ഗരംമസാല                    അര ടീസ്പൂൺ
ഉപ്പ്                                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം ബട്ടറിൽ പനീർ വറുത്ത് കോരുക. ബാക്കിയുള്ള ബട്ടറിന്റെ പകുതി മാറ്റി വച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചെറുതായി മുറിച്ച സവാള ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർക്കുക. 

ശേഷം ഇതിലേക്ക് തക്കാളി മുറിച്ച‌് ചേർക്കുക. നന്നായി വഴറ്റിയ ശേഷം ഇവ മാറ്റി വയ്ക്കുക. ഇത് തണുത്ത് കഴിഞ്ഞാൽ നന്നായി അരച്ചെടുക്കുക. ബാക്കിയുള്ള ബട്ടറിലേക്ക് അരപ്പ് ചേർത്ത് തിളപ്പിക്കുക. അൽപം വെള്ളമൊഴിച്ച ശേഷം മല്ലിപ്പൊടിയും മുളക‌ുപൊടിയും ഗരം മസാലയും ചേർക്കാം. 

ഇതിലേക്ക് പനീർ ചേർത്ത് കൊടുക്കുക. തിളയ്ക്കുമ്പോൾ കൊഴുപ്പിനായി അണ്ടിപ്പരിപ്പ് അരച്ച് ചേർത്ത് കൊടുക്കുക. ശേഷം മല്ലിയിലയും കസൂരിമേത്തിയും ചേർത്ത് ഇറക്കി വയ്ക്കുക. പനീർ ബട്ടർ മസാല തയ്യാറായി... ചപ്പാത്തിയോ പത്തിരിയോ റൊട്ടിയുടെ കൂടെയോ കഴിക്കാവുന്നതാണ്.

'ഇമ്മ്യൂണിറ്റി'ക്ക് നല്ല കിടിലന്‍ ഷേക്ക്; തയ്യാറാക്കാന്‍ ആകെ വേണ്ടത് അഞ്ച് മിനുറ്റ്...

തയ്യാറാക്കിയത്;
​ഗീതാ കുമാരി