വെണ്ടയ്ക്ക ഫ്രെെ ഇനി മുതൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഈ വിഭവം തയ്യാറാക്കാൻ വളരെ സിമ്പിളും അത് പോലെ ടേസ്റ്റിയുമാണ്....  ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്...

വേണ്ട ചേരുവകള്‍...

വെണ്ടയ്ക്ക                     6 എണ്ണം
മല്ലിപ്പൊടി                     ഒരു ടീസ്പൂണ്‍
മുളകുപൊടി                 അരടീസ്പൂണ്‍
കാശ്മീരി മുളകുപൊടി  1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി               കാല്‍ ടീസ്പൂണ്‍
ഗരംമസാല                   അര ടീസ്പൂണ്‍
കടലമാവ്                      2 ടീസ്പൂണ്‍
ഉപ്പ്                                  ആവശ്യത്തിന്
എണ്ണ                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കുക ( വെണ്ടയ്ക്ക് വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാൻ ശ്രദ്ധിക്കണം). 

വറുക്കാന്‍ വേണ്ടി മാരിനേറ്റ് ചെയ്യും മുമ്പ് വെള്ളം മുഴുവന്‍ വറ്റിയിരിക്കണം. ഇനി വെണ്ടക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലു കഷ്ണങ്ങളാക്കുക. 

ഒരു പാത്രത്തില്‍ മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി ചില്ലി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ്, അല്‍പം കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. 

25 മിനിറ്റോളം മസാല പിടിച്ചതിനD ശേഷം ഒരു പാനില്‍ അൽപം എണ്ണയൊഴിച്ച് വറുത്തെടുക്കാം. മിതമായ തീയില്‍ ഇരുവശവും മറിച്ചിട്ട് വേവിക്കുക. ഇടയ്ക്കിടെ മറിച്ചിട്ട് വറുത്തെടുത്താല്‍ കൂടുതല്‍ മൊരിഞ്ഞു കിട്ടും. ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാറായി...

കാരറ്റും തേങ്ങയും കൊണ്ട് കിടിലൊരു ലഡു ഉണ്ടാക്കിയാലോ...