Asianet News MalayalamAsianet News Malayalam

പ്രഭാതഭക്ഷണത്തിന് സോഫ്റ്റ് റവ ഇഡ്​ഡലി ഉണ്ടാക്കിയാലോ...

രുചികരവും വ്യത്യസ്തവുമായ റവ ഇഡ്​ഡലി എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ...
 

how to make soft rava Idli
Author
Trivandrum, First Published Sep 18, 2020, 8:58 AM IST

പ്രാതൽ ഏറെ പോഷക സമ്പുഷ്ടമായിരിക്കണം എന്ന് പൊതുവേ പറയാറുണ്ട്. ഇനി മുതൽ പ്രഭാതഭക്ഷണത്തിൽ‌ റവ  ഇഡ്​ഡലി കൂടി ഉൾപ്പെടുത്തികൊള്ളൂ. രുചികരവും വ്യത്യസ്തവുമായ റവ ഇഡ്​ഡലി എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

റവ വറുത്തത്                                    1 കപ്പ്
പുളിയില്ലാത്ത തൈര്                      1 കപ്പ്
സവാള (പൊടിയായി അരിഞ്ഞത്)  1 കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത്      1 കപ്പ്
പച്ചമുളക്                                                2 എണ്ണം
ഉപ്പ്                                                        ആവശ്യത്തിന്
വെള്ളം                                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. 20 മിനിറ്റ് മാറ്റി വയ്ക്കണം. അതിനു ശേഷം ഈ കൂട്ടിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേർത്ത് കൊടുക്കുക. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണമയം പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ചമ്മന്തിയോ സാമ്പാറോ ചേർത്ത് കഴിക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്. 

'പഴങ്കഞ്ഞിയിൽ ലൂബിക്ക ചമ്മന്തിയിട്ട് കുടിച്ചു നോക്കിയേ...'; ചിത്രം പങ്കുവച്ച് മുക്ത

Follow Us:
Download App:
  • android
  • ios