Asianet News MalayalamAsianet News Malayalam

മധുരക്കിഴങ്ങ് ഇരിപ്പുണ്ടോ? ചിപ്സ് എളുപ്പം തയ്യാറാക്കാം

മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് കൊണ്ട് കിടിലനൊരു ചിപ്പ്സ് തയ്യാറാക്കിയാലോ...ഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് കൊണ്ട് കിടിലനൊരു ചിപ്പ്സ് തയ്യാറാക്കിയാലോ...

how to make sweet potato chips
Author
Trivandrum, First Published Oct 21, 2021, 8:40 AM IST

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്(sweet potato). വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. വൈറ്റമിന്‍ സി(vitamin c) ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും(teeth) ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് കൊണ്ട് കിടിലനൊരു ചിപ്സ് (sweet potato chips) തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

മധുരക്കിഴങ്ങ്                  1 കിലോ
വെള്ളം                            ആവശ്യത്തിന്
എണ്ണ                                 വറുക്കാൻ ആവശ്യത്തിന്
ഉപ്പ്                                     2 സ്പൂൺ
മുളക് പൊടി                  2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

മധുരക്കിഴങ്ങ് തോല് കളഞ്ഞു, വട്ടത്തിൽ അരിഞ്ഞു എടുക്കുക. ഒരു പത്രത്തിൽ അരിഞ്ഞു വച്ച മധുരകിഴങ്ങ് അര മണിക്കൂർ കുതിർത്തു വയ്ക്കുക, അതിനു ശേഷം നന്നായി കഴുകി, വെള്ളം മുഴുവനും കളഞ്ഞു എടുക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ മധുരക്കിഴങ്ങ് ഇട്ടു വറുത്തു എടുക്കുക. സാധാരണ ഉരുളകിഴങ്ങ് ചിപ്സ് പോലെ തന്നെ ഇതും വറുത്തെടുക്കാം. അതിനു ശേഷം ഉപ്പും, മുളക് പൊടിയും വിതറി വായു കടക്കാത്ത ഒരു ടിന്നിൽ സൂക്ഷിക്കാവുന്നതാണ്. നല്ലൊരു സ്നാക്ക് ആണ് മധുരക്കിഴങ്ങ് ചിപ്സ്, കൂടാതെ ഹെൽത്തിയും ആണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ആപ്പിൾ കൊണ്ടൊരു സ്പെഷ്യൽ ഹൽവ; റെസിപ്പി

Follow Us:
Download App:
  • android
  • ios