Asianet News MalayalamAsianet News Malayalam

കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ചീസ് ബോൾ; റെസിപ്പി

ചിക്കൻ ചീസ് ബോൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? കുട്ടികള്‍ക്കും നോണ്‍വെജ് പ്രിയര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഇത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ചിക്കൻ ചീസ് ബോൾ. 

how to make tasty chicken cheese ball
Author
Trivandrum, First Published Aug 23, 2022, 5:56 PM IST

ചീസ് കൊണ്ടുള്ള വിഭവങ്ങൾ പൊതുവേ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. കോട്ടേജ് ചീസ്, ഇറ്റാലിയൻ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയിൽ ലഭ്യമാണ്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. ചീസ് കൊണ്ട് കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? 

ചിക്കൻ ചീസ് ബോൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? കുട്ടികൾക്കും നോൺവെജ് പ്രിയർക്കും ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഇത്. മികച്ചൊരു ഹെൽത്തി സ്നാക്ക് കൂടിയാണിത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ചിക്കൻ ചീസ് ബോൾ. 

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ ആയാലോ?

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്                        അരക്കിലോ
കൊഴിയിറച്ചി                       അരക്കിലോ
മുട്ടയുടെ വെള്ള                  4 എണ്ണം
വെളുത്തുള്ളി                       6 അല്ലി
ജീരകം                                  ഒരു ടീസ്പൂൺ
വെണ്ണ                                     ഒരു ടീസ്പൂൺ
ബ്രഡ് പൊടിച്ചത്               പാകത്തിന്
കുരമുളക് പൊടി              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം. ശേഷം ചീനച്ചട്ടിയിൽ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേർത്ത് കുഴച്ച് വച്ചിരിക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അൽപം ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോൾ രൂപത്തിലാക്ക കൈയ്യിൽ വച്ച് പരത്താം. അതിനകത്തേക്ക് അൽപം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. അൽപം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. രുചികരമായ ചീസ് ബോൾ തയ്യാർ...

ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്റൂട്ട് മസാല ദോശ ആയാലോ? റെസിപ്പി...

 

Follow Us:
Download App:
  • android
  • ios