ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് ലീന തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

പലർക്കും ഇഷ്ടമുള്ള വിഭവമാണ് ഉണക്ക ചെമ്മീൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്മാകുന്ന രുചിയിൽ ഉണക്ക ചെമ്മീൻ ചമ്മന്തി എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • ഉണക്ക ചെമ്മീൻ 1 കപ്പ് 
  • തേങ്ങ 1/2 കപ്പ് 
  • മുളക് പൊടി 1 സ്പൂൺ 
  • ഇഞ്ചി 1 സ്പൂൺ.
  • കറിവേപ്പില 1 തണ്ട് 
  • ഉപ്പ് ആവശ്യത്തിന് 
  • വെളുത്തുള്ളി 3 എണ്ണം 
  • വെള്ളം 4 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഉണക്കച്ചെമ്മീൻ നല്ലത് പോലെ ഒന്ന് വറുത്തെടുത്തതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തേങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് മുളകുപൊടി, കറിവേപ്പില, ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാൻ ഏറെ നല്ലതാണ് ഈ ചമ്മന്തി.

ഔഷധ​ഗുണങ്ങൾ നിറഞ്ഞ പനിക്കൂര്‍ക്ക കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ?

Asianet News LIVE | Malayalam News | Mukesh | AMMA | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്