ക്രിസ്മസ് എന്ന് കേട്ടാൽ ആദ്യം മനസിൽ ഓടി എത്തുന്നത് കേക്കാണല്ലോ. ഈ ക്രിസ്മസിന് അടിപൊളി ക്യാരറ്റ് കേക്ക് തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

ക്യാരറ്റ് 3 എണ്ണം
മുട്ട 4 എണ്ണം
പഞ്ചസാര 3/4 കപ്പ്
ഓയിൽ 3/4 കപ്പ്
മൈദ 1 കപ്പ്
ബേക്കിങ്‌പൗഡർ 1 ടീസ്പൂൺ
ഉപ്പ് 1 നുള്ള് 
അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ക്യാരറ്റും മുട്ടയും ഓയിലും കൂടി മിക്സിയിലടിച്ചെടുക്കുക. ശേഷം വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാര പൊടിച്ചതും ബേക്കിങ്‌ പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വയ്ക്കുക.

 അതിനു ശേഷം മിക്സിയിലുള്ള ക്യാരറ്റ് കൂട്ട് അരിച്ചെടുത്ത വച്ച മൈദയിലേക്ക് ഒഴിച്ചു നല്ലോണം യോചിപ്പിച്ച് ഒരു പാനിൽ കുറച്ചു നെയ്യ് തടവി അതിലേക്ക് എല്ലാംകൂടി മിക്സ് ചെയ്ത ക്യാരറ്റ് കൂട്ട് പാനിലേക്കു ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം..

അതിന്റെ മുകളിൽ അണ്ടിപരിപ്പും മുന്തിരിയും ക്യാരറ്റ് ചെറുതായി അറിഞ്ഞതുംകൂടി ഇട്ടുകൊടുത്തു നമുക്ക് അലങ്കരിക്കാം...

രുചികരമായ ക്യാരറ്റ് കേക്ക് തയ്യാറായി...

തയ്യാറാക്കിയത്:
ദേവിക കണ്ണൻ
തിരുവനന്തപുരം